Header ads

CLOSE

ഡിസീസ് എക്‌സ് വന്നേക്കാം: കോവിഡിനേക്കാള്‍ മാരകം; നിരവധി പേര്‍ മരിക്കാന്‍ സാദ്ധ്യത

ഡിസീസ് എക്‌സ് വന്നേക്കാം: കോവിഡിനേക്കാള്‍ മാരകം; നിരവധി പേര്‍ മരിക്കാന്‍ സാദ്ധ്യത

ലണ്ടന്‍: കോവിഡിനേക്കാള്‍ മാരകമായ ആഗോള മഹാമാരിയായി പുതിയ പകര്‍ച്ചവ്യാധി 'ഡിസീസ് എക്‌സ്' പടര്‍ന്ന് പിടിച്ചേക്കുമെന്ന് മുന്നറിയിപ്പ്. യുകെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവിയായിരുന്ന ആരോഗ്യവിദഗ്ധ കേറ്റ് ബിങ്ങാം ആണ് മുന്നറിയിപ്പ് നല്‍കുന്നത്. പുതിയ രോഗാണുവിന് ലോകാരോഗ്യ സംഘടനയാണ് 'ഡിസീസ് എക്‌സ്' എന്നു പേരിട്ടത്.
പുതിയ രോഗാണു വൈറസോ ബാക്ടീരിയയോ ഫംഗസോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗത്തിന് ചികിത്സകളൊന്നും നിലവില്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ ആശങ്ക. 1918-20 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ പോലെ കടുപ്പമേറിയതാകും 'ഡിസീസ് എക്‌സ്' എന്നാണു കണക്കുകൂട്ടല്‍. അന്ന് സ്പാനിഷ് ഫ്‌ളൂ ബാധിച്ച് ലോകമാകെ 50 ദശലക്ഷം ആളുകള്‍ മരിച്ചിരുന്നു. അതുപോലെ ഭീകരമാകും പുതിയ രോഗവും.
ഇതിനെ നേരിടാന്‍ കൂട്ട വാക്‌സിനേഷനായും ഡോസുകള്‍ റെക്കോര്‍ഡ് സമയത്തില്‍ കൈമാറാനായും ലോകം തയാറെടുക്കണം. ഇതുവരെ ശാസ്ത്രജ്ഞര്‍ ആകെ 25 വൈറസ് ഫാമിലിയെയാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയപ്പെടാത്ത ഒരു ദശലക്ഷത്തിലേറെ വേരിയന്റുകളുണ്ട്. ഒരു സ്പീഷിസില്‍നിന്ന് മറ്റൊന്നിലേക്ക് രോഗം പരത്താന്‍ ശേഷിയുള്ളവയും കൂട്ടത്തിലുണ്ടാകുമെന്ന് കേറ്റ് ബിങ്ങാം പറയുന്നു.
ആധുനിക ജീവിതത്തിനും ലോകക്രമത്തിനും മനുഷ്യര്‍ നല്‍കുന്ന വിലയാണ് മഹാമാരികളുടെ വര്‍ദ്ധനയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രോഗങ്ങള്‍ വേഗത്തില്‍ എല്ലായിടത്തുമെത്തും. കൂടുതല്‍ ആളുകള്‍ നഗരങ്ങളിലേക്കു ചേക്കറുന്നതും ജനങ്ങളുടെ സമ്പര്‍ക്കം കൂടുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നുവെന്നും കേറ്റ് ബിങ്ങാം ചൂണ്ടിക്കാട്ടുന്നു.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads