പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ ഫര്‍ണസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍, പത്തനംതിട്ട ഓമല്ലൂര്‍ രാമവിലാസത്തില്‍ പ്രദീഷിന്റെയും രാജശ്രീയുടെയും മകന്‍ അരവിന്ദന്‍ (22) ആണ് മരിച്ചത്. വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു ഫര്‍ണസ് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. പരിക്കേറ്റവര്‍ അതിഥിത്തൊഴിലാളികളാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.