കൊച്ചി: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ യൂത്ത് വിംഗ് സംസ്ഥാന കണ്‍വീനറായി ജമാലുദീന്‍ പി.വിയെ തിരഞ്ഞെടുത്തതായി ദേശീയപ്രസിഡന്റ് പ്രകാശ് ചെന്നിത്തല അറിയിച്ചു. മുഹമ്മദ് ഷഫീഖ്. പി, ഷബീബ്. വി.കെ എന്നിവരാണ് സംസ്ഥാന ജോയിന്റ് കണ്‍വീനര്‍മാര്‍. എച്ച് ആര്‍പിഎം യൂത്ത് വിംഗ് സംസ്ഥാനക്കമ്മിറ്റി രൂപീകരണവും മെമ്പര്‍ഷിപ്പ്‌വിതരണവും ആഗസ്റ്റ് 1ന് രാവിലെ 11.30ന് പെരിന്തല്‍മണ്ണ ഈസ് എഡ്യൂക്കേഷണല്‍ ഹബ്ബില്‍ നടത്തും. ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം എച്ച് ആര്‍പിഎം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.