Header ads

CLOSE

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 കിരീടപ്പോരാട്ടം ഇന്ന് രാത്രി 8ന് ബാര്‍ബഡോസില്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക  ട്വന്റി 20 കിരീടപ്പോരാട്ടം  ഇന്ന് രാത്രി 8ന്  ബാര്‍ബഡോസില്‍

ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍  കിരീടം ആരു നേടും. ഈ ചേദ്യത്തിന്റെ ഉത്തരമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തോല്‍ക്കാതെ മുന്നേറിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് ഒമ്പതാം ലോകകപ്പ് കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി എട്ടുമുതല്‍ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ മൈതാനത്താണ് കലാശപ്പോരാട്ടം. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം പ്രാഥമിക റൗണ്ടിലും സൂപ്പര്‍ എട്ടിലും മൂന്നുവീതം കളികളും സെമിയും ജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രാഥമിക റൗണ്ടില്‍ പാകിസ്ഥാനെയും സൂപ്പര്‍ എട്ടില്‍ ഓസ്ട്രേലിയയേയും വ്യാഴാഴ്ചനടന്ന സെമിയില്‍, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്. തുടര്‍ച്ചയായ എട്ടുമത്സരങ്ങളില്‍ വിജയിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്.
2007-ല്‍ ആദ്യ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ പിന്നീട് ജയിച്ചിട്ടില്ല. 2014 ഫൈനലില്‍ ശ്രീലങ്കയോട് തോറ്റ ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ലോകകപ്പ് ഫൈനലില്‍ എത്തിയത്. ഈ ലോകകപ്പില്‍ ബാര്‍ബഡോസിലെ ഗ്രൗണ്ടില്‍ നടക്കുന്ന ഒമ്പതാം മത്സരമാണിന്നത്തേത്. ഇതില്‍ ഒരു മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നു. ദക്ഷിണാഫ്രിക്ക ഇവിടെ ഒരു മത്സരവും കളിച്ചില്ല. ഇന്ത്യ ഈ ഗ്രൗണ്ടില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് തോല്‍പ്പിച്ചു.
ബാര്‍ബഡോസ് സമയം രാവിലെ 10.30-നാണ് മത്സരം തുടങ്ങുന്നത്. പുലര്‍ച്ചെ നാലുമുതല്‍ ഒമ്പതുമണിവരെ മഴപെയ്യാന്‍ അമ്പതുശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അതിനുശേഷം മഴസാധ്യത 30 ശതമാനമാണ്.
മത്സരത്തിനിടെ മഴപെയ്താല്‍ 190 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. അതായത് ഇന്ത്യന്‍സമയം 11.20-നെങ്കിലും തുടങ്ങുകയാണെങ്കില്‍ മുഴുവന്‍ ഓവര്‍ മത്സരം നടക്കും. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ.ഇന്ന് 10 ഓവര്‍ മത്സരം നടക്കാതെവന്നാല്‍ ഞായറാഴ്ച, ഇന്ത്യന്‍ സമയം രാത്രി എട്ടിന് വീണ്ടും മത്സരം നടത്തും. ഞായറാഴ്ചയും കളി നടക്കാതെവന്നാല്‍ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads