Header ads

CLOSE

മാദ്ധ്യമപ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു; സംഭവം ബിഹാറില്‍

മാദ്ധ്യമപ്രവര്‍ത്തകനെ  വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു; സംഭവം ബിഹാറില്‍

പട്ന: ബിഹാറില്‍ മാദ്ധ്യമപ്രവര്‍ത്തകനെ രാത്രി വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു. അരാരിയ എന്ന സ്ഥലത്ത് വ്യാഴാഴ്ച രാത്രിയാണ് അക്രമികള്‍ ദൈനിക് ജാഗരണിലെ ബിമല്‍ യാദവ് എന്ന മാദ്ധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നത്. 
ബിമല്‍ കുമാറിന്റെ സഹോദരന്‍ ശശിഭൂഷണ്‍ യാദവിനെ നാലു വര്‍ഷം മുന്‍പ് കൊന്നിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ബിമല്‍ കൊല്ലപ്പെട്ടത്. റാണിഗഞ്ചിലെ വീട്ടിലെത്തിയ നാലു പേരാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ ബിമല്‍ തല്‍ക്ഷണം മരിച്ചു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads