Header ads

CLOSE

വിജയ് ഇരട്ടവേഷത്തിലെത്തുന്ന ഗോട്ടിന്റെ ടീസര്‍ പുറത്തിറങ്ങി; റിലീസ് സെപ്റ്റംബര്‍ 5ന്

വിജയ് ഇരട്ടവേഷത്തിലെത്തുന്ന  ഗോട്ടിന്റെ ടീസര്‍ പുറത്തിറങ്ങി; റിലീസ് സെപ്റ്റംബര്‍ 5ന്

ചെന്നൈ: വിജയ് ഇരട്ടവേഷത്തിലെത്തുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'(ഗോട്ട്) എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിജയ്‌യുടെ 50-ാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ വെങ്കട്ട് പ്രഭു ചിത്രത്തിന്റെ ടീസറിന്റെ ദൈര്‍ഘ്യം 50 സെക്കന്‍ഡാണ്. ഒരു ചേസ് രംഗമാണ് ടീസറിലുള്ളത്. ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നതെന്ന് ടീസറില്‍ വ്യക്തമാണ്. ഇതിലൊരു വേഷം അല്പം പ്രായമുള്ളയാളുടേതാണ്. മറ്റേ വേഷം ചെറുപ്പക്കാരന്റേതാണ്. ചിത്രത്തിനുവേണ്ടി വിജയിനെ ഡീ ഏജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറുപ്പക്കാരനാക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. വിജയും ഇളയരാജയുടെ മകളും അടുത്തിടെ അന്തരിച്ച ഗായികയുമായ ഭവതരിണിയും ചേര്‍ന്നാലപിച്ച ചിത്രത്തിലെ പുതിയ ഗാനം ഇന്ന് വൈകിട്ട് റിലീസ് ചെയ്യും. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. കരളിലെ അര്‍ബുദത്തെത്തുടര്‍ന്ന് ജനുവരി അഞ്ചിന് അന്തരിച്ച ഗായികയുടെ ശബ്ദം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനസൃഷ്ടിക്കുകയായിരുന്നു.വിനായകചതുര്‍ഥിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 5 നാണ് ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തിക്കുന്നത്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads