Header ads

CLOSE

കളമശ്ശേരി സ്ഫോടനം: മരണം മൂന്നായി, 12-കാരി ഇന്ന് പുലര്‍ച്ചെ മരിച്ചു; മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

കളമശ്ശേരി സ്ഫോടനം: മരണം മൂന്നായി,   12-കാരി ഇന്ന് പുലര്‍ച്ചെ മരിച്ചു; മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

ലിയോണ  പൗലോസ്, കുമാരി
കൊച്ചി:കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ കണ്‍വെന്‍ഷനിലെ പ്രാര്‍ഥനയ്ക്കിടെ ഉണ്ടായ മൂന്ന് ബോംബ്‌സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍ വീട്ടില്‍ ലിയോണ പൗലോസ് (55) സംഭവ സ്ഥലത്തുതന്നെ  മരിച്ചിരുന്നു. 
തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാള്‍. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12)യാണ് മരിച്ച മൂന്നാമത്തെയാള്‍. വെന്റിലേറ്ററിലായിരുന്നലിബിന ഇന്ന്  പുലര്‍ച്ചെ 1.30 ഓടെയാണ് മരിച്ചത്.
സ്‌ഫോടനത്തിലും തീപിടിത്തത്തിലും പരിക്കേറ്റവരില്‍ 30 പേര്‍ ചികിത്സയിലാണ്. 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്ന ചെലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ മാര്‍ട്ടിന്‍ ഡൊമിനിക് (57) ആണ് സ്‌ഫോടനം നടത്തിയത്. കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ് മാര്‍ട്ടിന്‍.
താനാണ് സ്‌ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാര്‍ട്ടിന്‍ ഡൊമിനിക് തൃശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഉത്തരവാദിത്വമേറ്റുകൊണ്ടുള്ള വീഡിയോയും സാമൂഹികമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നു. സ്‌ഫോടനം നടത്താനുപയോഗിച്ച റിമോര്‍ട്ട് കണ്‍ട്രോള്‍ ഉള്‍പ്പെടെ വീട്ടില്‍നിന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചോദ്യംചെയ്തു വരികയാണ്. ഇയാള്‍ക്കെതിരെ യു.എ.പി.എ.ഉള്‍പ്പെടെ ചുമത്തി കേസെടുത്തു.ഇയാളെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads