Header ads

CLOSE

കേരളം കടുത്ത വരള്‍ച്ചയിലേയ്ക്ക്; ലഭിച്ചത് 47 ശതമാനം കുറവ് മഴ

കേരളം കടുത്ത വരള്‍ച്ചയിലേയ്ക്ക്; ലഭിച്ചത് 47 ശതമാനം കുറവ് മഴ

തിരുവനന്തപുരം: കേരളം കടുത്ത വരള്‍ച്ചയിലേയ്ക്ക്. സംസ്ഥാനത്ത് മഴ കുറയുകയും അള്‍ട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകല്‍ച്ചൂടും കൂടി. മണ്‍സൂണ്‍ സീസണ്‍ മുക്കാലും കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ 47 ശതമാനം കുറവ് മഴയാണ് കിട്ടിയത്. ഇനി കാര്യമായ മഴയ്ക്ക് ഈ സീസണില്‍ സാധ്യതയുമില്ല.വരള്‍ച്ച രൂക്ഷമാകുന്നത് കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ശ്രമം തുടങ്ങി. വരള്‍ച്ച നിര്‍ണയ പ്രക്രിയയുടെ ഭാഗമായുള്ള ആദ്യഘട്ട പഠന റിപ്പോര്‍ട്ട് കെസ്ഡിഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. മഴവെള്ള ശേഖരണമടക്കം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് 
വിലയിരുത്തല്‍. കൃഷി മേഖലകളിലും ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിലും കാര്യമായ മഴക്കുറവുണ്ട്. മഴവെള്ള ശേഖരണം ഊര്‍ജ്ജിതമാക്കാനും നിലവിലുള്ള വെള്ളം പരമാവധി സംരക്ഷിക്കാനും ജില്ലാതലങ്ങളില്‍ സ്ഥിതി നിരീക്ഷിക്കാനുമാണ് തീരുമാനം.
മഴക്കുറവാണ് താപനില ഉയരാന്‍ കാരണം. ഒപ്പം അള്‍ട്രാവയലറ്റ് വികിരണത്തോതും അപകടനിലയിലാണ്. ഇന്നലെ 12 ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ പകല്‍ച്ചൂട് സാധാരണയേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തി. എ.ഡബ്ല്യു.എസ് കണക്ക് പ്രകാരം കഴിഞ്ഞ ദിവസം ചൂണ്ടിയില്‍ 38.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. എല്‍നിനോ സാഹചര്യം കടുത്താല്‍ സ്ഥിതി ഇനിയും ഗുരുതരമാകും. 
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35°C  രെയും (സാധാരണയെക്കാള്‍ 3°C  5 °C വരെ കൂടുതല്‍)  എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്  ജില്ലകളില്‍ 34°C വരെയും (സാധാരണയെക്കാള്‍ 3 °C  4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ പകുതിയോടെ നിലവിലെ വരണ്ട  അന്തരീക്ഷ സ്ഥിതിയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 
അതേസമയം വരുന്ന അഞ്ച് ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads