Header ads

CLOSE

ഫിഫ റാങ്കിംഗ്:അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി; ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത്, ഇന്ത്യ നൂറ്റിരണ്ടാമത്

ഫിഫ റാങ്കിംഗ്:അര്‍ജന്റീന  ഒന്നാം സ്ഥാനം നിലനിര്‍ത്തി; ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത്, ഇന്ത്യ നൂറ്റിരണ്ടാമത്

സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്ക്ക് 1851.41 പോയന്റുണ്ട്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീന ബൊളീവിയയെയും ഇക്വഡോറിനെയും കീഴടക്കിയിരുന്നു.
ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. ഫ്രാന്‍സിന് 1840.76 പോയന്റുണ്ട്. ബ്രസീല്‍, ഇംഗ്ലണ്ട്, ബെല്‍ജിയം എന്നീ ടീമുകളാണ് മൂന്ന് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. പോര്‍ച്ചുഗല്‍ എട്ടാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ ഇറ്റലി ഒന്‍പതാം റാങ്കിലേക്ക് വീണു. മൊറോക്കോ 13-ാം റാങ്കിലെത്തി.
റാങ്കിംഗില്‍ ഇന്ത്യ തിരിച്ചടി നേരിട്ടു. ആദ്യ നൂറ് റാങ്കില്‍ നിന്ന് ഇന്ത്യ പുറത്തായി. 99-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 102-ാം സ്ഥാനത്തേക്ക് വീണു. കിംഗ്സ് കപ്പിലെ തോല്‍വിയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 1204.88 പോയന്റാണ് ഇന്ത്യയ്ക്ക്. വനിതാ ടീം 61-ാം സ്ഥാനത്താണ്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads