ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തോമസ് ഐസക്ക്, കെ. രാധാകൃഷ്ണന്‍, എ.എം. ആരിഫ്, വി. വസീഫ്, ജോയ്സ് ജോര്‍ജ്, എളമരം കരീം,എം. മുകേഷ് കെ.കെ. ശൈലജ, വി. ജോയ്, എം.വി. ബാലകൃഷ്ണന്‍
,സി. രവീന്ദ്രനാഥ്, എ.വിജയരാഘവന്‍, കെ.ജെ. ഷൈന്‍, കെ.എസ്. ഹംസ, എം.വി. ജയരാജന്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയായി. ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. സംസ്ഥാനത്തെ 20 സീറ്റില്‍ 15 ഇടത്താണ് സി.പി.എം. മത്സരിക്കുന്നത്. പാലക്കാട് പോളിറ്റ് ബ്യൂറോ അംഗവും മുന്‍ എം.പിയുമായ എ.വിജയരാഘവനാണ് മത്സരിക്കുക. ആലപ്പുഴയില്‍ സിറ്റിംഗ് എം.പിയായ എ.എം ആരിഫ് വീണ്ടും ജനവിധി തേടും. മന്ത്രി കെ രാധാകൃഷ്ണന്‍ അടക്കം നാല് സിറ്റിംഗ് എം.എല്‍.മാര്‍ മത്സരരംഗത്തുണ്ടാകും. മൂന്ന് ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടാകും. കാസര്‍കോട് മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും ആറ്റിങ്ങലില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എം.എല്‍.എയുമായ വി.ജോയിയും മത്സരിക്കും.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ തോമസ് ഐസക് പത്തനംതിട്ടയിലും കെ.കെ ശൈലജ വടകരയിലും എളമരം കരീം കോഴിക്കോട്ടും മന്ത്രി കെ.രാധാകൃഷ്ണന്‍ ആലത്തൂരിലും മത്സരിക്കും. മലപ്പുറത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫും എറണാകുളത്ത് പറവൂര്‍ നഗരസഭാ കൗണ്‍സിലറും കെഎസ്ടിഎ നേതാവുമായ കെ.ജെ. ഷൈനും പൊന്നാനിയില്‍ കെ.എസ് ഹംസയുമാണ് പട്ടികയിലെ പുതുമുഖങ്ങള്‍. കൊല്ലത്ത് സിറ്റിംഗ് എം.എല്‍.എ എം.മുകേഷ് മത്സരിക്കും. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് വീണ്ടും മത്സരിക്കും. ചാലക്കുടിയില്‍ മുന്‍ മന്ത്രി സി രവീന്ദ്രനാഥാണ് സ്ഥാനാര്‍ത്ഥി. പൊന്നാനിയില്‍ ലീഗ് വിമതനായി മാറി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.എസ്. ഹംസയെ സ്വതന്ത്രനായി നിര്‍ത്തും.
ഈ മാസം 27-ന് ചേരുന്ന പി.ബി യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക.
സി.പി.എം പട്ടിക
ആറ്റിങ്ങല്‍- വി.ജോയ്, കൊല്ലം- എം.മുകേഷ്, പത്തനംതിട്ട- ടി.എം.തോമസ് ഐസക,് ആലപ്പുഴ- എ.എം.ആരിഫ്, ഇടുക്കി- ജോയ്സ് ജോയ്സ് ജോര്‍ജ്, എറണാകുളം- കെ.ജെ.ഷൈന്‍, ചാലക്കുടി- സി.രവീന്ദ്രനാഥ്, പാലക്കാട്- എ.വിജയരാഘവന്‍, ആലത്തൂര്‍- കെ.രാധാകൃഷ്ണന്‍, പൊന്നാനി- കെ.എസ്.ഹംസ, മലപ്പുറം-വി. വസീഫ്, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ശൈലജ, കണ്ണൂര്‍- എം.വി.ജയരാജന്‍, കാസര്‍കോട്- എം.വി.ബാലകൃഷ്ണന്‍.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter