Header ads

CLOSE

ദീപാവലിക്ക് 'ഹരിത പടക്കങ്ങള്‍' മതി; പൊട്ടിക്കുന്ന സമയത്തിനും നിയന്ത്രണം

ദീപാവലിക്ക് 'ഹരിത പടക്കങ്ങള്‍' മതി;  പൊട്ടിക്കുന്ന സമയത്തിനും  നിയന്ത്രണം

തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് അന്തരീക്ഷ മലിനീകരണം കുറഞ്ഞ 'ഹരിത പടക്കങ്ങള്‍' മാത്രമേ ഉപയോഗിക്കവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് പടക്കം പൊട്ടിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. 
പടക്കംപൊട്ടിക്കുന്ന സമയത്തിനും നിയന്ത്രണമുണ്ട്. ദീപാവലിക്ക് രാത്രി എട്ട് മണി മുതല്‍ 10 മണി വരെ മാത്രമേ പടക്കംപൊട്ടിക്കാന്‍ പാടുള്ളൂ. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് രാത്രി 11:55 മുതല്‍ 12:30 വരെ പടക്കം പൊട്ടിക്കാം.
ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കേരളത്തിലെ അന്തരീക്ഷ വായുവിന്റെ നിലവാരം മോഡറേറ്റ് നിലയില്‍നിന്ന് താഴെപ്പോയിട്ടില്ല. വായു ഗുണനിലവാരം മോശമായ ഇന്ത്യന്‍ നഗരങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പൊട്ടിക്കുമ്പോള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പടക്കങ്ങളാണ് ഹരിത പടക്കങ്ങള്‍. ഇത്തരത്തിലുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ കുറവാണ്. തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പടക്കങ്ങളെത്തുന്നത്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads