Header ads

CLOSE

ഖാലിസ്ഥാന്‍ ഭീകരന്‍ സുഖ ദുനേക കാനഡയില്‍ കൊല്ലപ്പെട്ടു

ഖാലിസ്ഥാന്‍ ഭീകരന്‍  സുഖ ദുനേക  കാനഡയില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരവാദി സുഖ ദുനേക (സുഖ്ദൂല്‍ സിംഗ്) കാനഡയില്‍ കൊല്ലപ്പെട്ടതായി വിവരം. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളുണ്ടായിട്ടില്ല. കാനഡയിലെ ഖലിസ്ഥാന്‍ വാദികളില്‍ പ്രധാനിയായിരുന്നു ദുനേക. 
2017-ലാണ് പഞ്ചാബുകാരനായ സുഖ ദുനേക വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡിയിലെത്തിയത്. ഇയാള്‍ക്കെതിരെ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദവീന്ദര്‍ ബംബിഹ സംഘത്തില്‍പെട്ട ഇയാള്‍ കാനഡയിലെത്തിയ ശേഷം ഈ സംഘത്തിന് ധനസഹായം നല്‍കി വരികയായിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവന്‍ അര്‍ഷ് ദാലാ എന്ന് അറിയപ്പെടുന്ന അര്‍ഷ് ദ്വീപ് സിംഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം.
ഖാലിസ്ഥാന്‍ ഭീകരവാദിയായിരുന്ന ഹര്‍ദിപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് സമാനമായാണ് സുഖ ദുനേകയും കൊല്ലപ്പെട്ടതെന്നാണ് വിവരം. ജൂണ്‍ 19നായിരുന്നു നിജ്ജാറിന്റെ കൊലപാതകം. അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിജ്ജാറിന്റെ ശരീരത്തില്‍ നിന്ന് 15 വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മില്‍ ബന്ധം വഷളാകുന്നതിനിടെയാണ് സുഖ ദുനേകയുടെ കൊലപാതകവും. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads