Header ads

CLOSE

പുതുപ്പളളിയില്‍ 10 നാമനിര്‍ദ്ദേശ പത്രികകള്‍; ആം ആദ്മി പാര്‍ട്ടിയും ആറ് സ്വതന്ത്രരും ചാണ്ടി ഉമ്മനും ലിജിന്‍ലാലും പത്രിക

പുതുപ്പളളിയില്‍ 10 നാമനിര്‍ദ്ദേശ പത്രികകള്‍;  ആം ആദ്മി പാര്‍ട്ടിയും ആറ് സ്വതന്ത്രരും  ചാണ്ടി ഉമ്മനും ലിജിന്‍ലാലും പത്രിക

കോട്ടയം : ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്നവസാനിച്ചപ്പോള്‍ ആകെ ലഭിച്ചത് 10 പത്രികകള്‍. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികളെ ക്കൂടാതെ ആം ആദ്മി പാര്‍ട്ടിയും ആറ് സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ലൂക്ക് തോമസാണ് ആപ് സ്ഥാനാര്‍ഥി. ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നല്‍കി. പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ പേരിനോട് സാമ്യമുള്ള ആരും പത്രിക നല്‍കിയിട്ടില്ല.യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും 
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്നലെ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടും. രണ്ട് തവണ ഉമ്മന്‍ചാണ്ടിയോട് തോറ്റ ജെയ്ക്ക സി തോമസ്  മൂന്നാം തവണയാണ് പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്.

'

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads