Header ads

CLOSE

ലീഗിന്റെ് സാങ്കേതിക തടസം കോണ്‍ഗ്രസ് വിലക്ക്‌ റാലിയിലേയ്ക്ക് ലീഗിനെ വീണ്ടും ക്ഷണിച്ചു; ആര്യാടന്‍ ഷൗക്കത്തിനും ക്ഷണം

ലീഗിന്റെ് സാങ്കേതിക തടസം  കോണ്‍ഗ്രസ് വിലക്ക്‌ റാലിയിലേയ്ക്ക് ലീഗിനെ  വീണ്ടും ക്ഷണിച്ചു; ആര്യാടന്‍ ഷൗക്കത്തിനും ക്ഷണം

തിരുവനന്തപുരം:  കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേയ്ക്ക് മുസ്ലീംലീഗിനെ സിപിഎം വീണ്ടും ക്ഷണിച്ചു.റാലിയില്‍ എല്ലാ മതവിഭാഗങ്ങളെയും അണിനിരത്തുമെന്നും പങ്കെടുക്കാന്‍ കഴിയാത്തതിന് ലീഗ് പറഞ്ഞ സാങ്കേതിക കാരണം കോണ്‍ഗ്രസിന്റെ വിലക്കാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട റാലിയില്‍ അവര്‍ ക്ഷണിച്ചാല്‍ ഞങ്ങള്‍ പങ്കെടുക്കുമെന്നാണ് ലീഗ് പറഞ്ഞത്. ഞങ്ങള്‍ക്ക് ക്ഷണിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു, അതുകൊണ്ട് ക്ഷണിച്ചു. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നേരിട്ട് പങ്കെടുക്കാന്‍ ആകില്ല എന്നാണ് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം വിളിച്ച് പറഞ്ഞത്. പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ടു പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പകല്‍പോലെ വ്യക്തമാണ്.ആര്യാടന്‍ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോണ്‍ഗ്രസുകാരുണ്ട്, അവരെയും റാലിയിലേയ്ക്ക് ക്ഷണിക്കും. ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോണ്‍ഗ്രസ് നിലപാട്. പലസ്തീനോടുള്ള കോണ്‍ഗ്രസിന്റെ നിലപാടും ഇതില്‍നിന്ന് വ്യക്തമാണ്. അത്തരത്തില്‍ ചിന്തിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ വേണമെങ്കിലും ഞങ്ങള്‍ ക്ഷണിക്കും. ലീഗിനെ ഇടതുമുന്നണിയുടെ ഭാഗമാക്കുമെന്ന ഉത്കണ്ഠ ആര്‍ക്കും വേണ്ട. മുന്നണിയിലേയ്ക്ക് എടുക്കുന്നത് കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.



 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads