കാസര്‍കോട്: ഇന്നലെ നറുക്കെടുത്ത പൂജാ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കാസര്‍കോട് വിറ്റ JC 213199 എന്ന ടിക്കറ്റിന്. രണ്ടാം സമ്മാനം (ഒരു കോടി രൂപവീതം 4 പേര്‍ക്ക്) JD 504106, JC 748835, JC 293247, JC 781889 എന്നീ ടിക്കറ്റുകള്‍ക്കാണ്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 10 പേര്‍ക്ക് ലഭിക്കും. അച്ചടിച്ച 40 ലക്ഷത്തില്‍ 39 ലക്ഷം ടിക്കറ്റും വിറ്റുപോയി.
കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയോട് ചേര്‍ന്നു മജീര്‍പള്ളത്ത് ഭാരത് ലോട്ടറി ഏജന്‍സി നടത്തുന്ന കളരിപ്പറമ്പില്‍ മേരിക്കുട്ടി ജോജോ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം; രണ്ടാം സമ്മാനത്തിലെ ഒരു ടിക്കറ്റ് (JD 504106) ഭര്‍ത്താവ് ജോജോ വിറ്റ ടിക്കറ്റാണ്. സമ്മാനാര്‍ഹര്‍ ഇതുവരെ എത്തിയിട്ടില്ല. 20 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്മസ് -ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റ് ഇന്ന് വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും. ടിക്കറ്റ് വില 400 രൂപയാണ്.