Header ads

CLOSE

വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തുടങ്ങി 11 പേര്‍ രാജ്യസഭയിലേയ്ക്ക്

വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍  തുടങ്ങി 11 പേര്‍ രാജ്യസഭയിലേയ്ക്ക്

  ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ തുടങ്ങി 11 പേര്‍ എതിരില്ലാതെ രാജ്യസഭയിലേയ്ക്ക്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ആറ് എംപിമാരും ബിജെപിയുടെ അഞ്ച് എംപിമാരുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ജൂലായ് 24നാണ് ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു. എതിരാളികള്‍ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പിന് പ്രസക്തിയില്ല.  ബംഗാളിലെ ഒരു രാജ്യസഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. 

  രാജ്യസഭയിലേയ്ക്ക് രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്ന എസ്. ജയശങ്കറിന് പുറമേ ഗുജറാത്തില്‍ നിന്ന് ബാബുഭായി ദേശായി, കേസരിദേവ് സിങ്ങ് ഝാല, പശ്ചിമ ബംഗാളില്‍നിന്ന് ആനന്ദ് മഹാരാജ്, ഗോവയില്‍നിന്ന് സദാനന്ദ സേഠ് എന്നിവരാണ് വിജയമുറപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഡെറക് ഒബ്രിയനെക്കൂടാതെ തൃണമൂലില്‍നിന്ന് സുഖേന്ദു ശേഖര്‍ റോയ്, ദോള സെന്‍, സാകേത് ഗോഖലെ, സമീറുള്‍ ഇസ്ലാം, പ്രകാശ് ബാരിക് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയില്‍ ഒരു സീറ്റുകൂടി നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ അംഗബലം 30ലേയ്ക്ക് ചുരുങ്ങി.

ഇനി ജൂലായ് 24 മുതല്‍ രാജ്യസഭയില്‍ ഏഴ് സീറ്റ് ഒഴിവു വരും. ജമ്മു കശ്മീരില്‍ നാലു സീറ്റും ഉത്തര്‍പ്രദേശില്‍ ഒരു സീറ്റും രാഷ്ട്രപതി ശുപാര്‍ശ ചെയ്യുന്ന രണ്ട് സീറ്റുമാണ് ഒഴിവ് വരിക. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 238 ആകും. കേവലഭൂപരിക്ഷത്തിന് 120 സീറ്റാണ് വേണ്ടി വരിക. 93 സീറ്റുള്ള ബിജെപിക്ക് സഖ്യകക്ഷികളെക്കൂടി ചേര്‍ത്താല്‍ 105 സീറ്റാകും. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അഞ്ച് എംപിമാരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണ പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ 112 പേരുടെ പിന്തുണ ഉറപ്പാകുന്ന ബിജെപിക്ക് ഭൂരിപക്ഷത്തിലെത്താന്‍ എട്ട് സീറ്റ് കൂടി മതിയാകും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads