Header ads

CLOSE

ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍; ചെന്നിത്തല സ്ഥിരം ക്ഷണിതാവ് മാത്രം, കൊടിക്കുന്നില്‍ പ്രത്യേക ക്ഷണിതാവ

ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍;   ചെന്നിത്തല സ്ഥിരം ക്ഷണിതാവ്  മാത്രം,  കൊടിക്കുന്നില്‍ പ്രത്യേക ക്ഷണിതാവ

ആന്റണി തുടരും, കെ.സി വേണുഗോപാലും 
പ്രവര്‍ത്തകസമിതിയില്‍
ന്യൂഡല്‍ഹി: ശശി തരൂര്‍ എം പിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമാക്കി. എ.കെ.ആന്റണിയും  കെ.സി.വേണുഗോപാലുമാണ് കേരളത്തില്‍നിന്നുള്ള മറ്റ് രണ്ട് പ്രവര്‍ത്തകസമിതിയംഗങ്ങള്‍.മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവ് മാത്രമാണ്. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായി പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 39 അംഗങ്ങളാണ് പ്രവര്‍ത്തക സമിതിയിലുള്ളത്. ഇവര്‍ക്ക് പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കള്‍ക്കൊപ്പം എക്‌സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയില്‍ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരുമുണ്ട്.
രാജസ്ഥാനില്‍നിന്ന് യുവനേതാവ് സച്ചിന്‍ പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കാനായിരുന്നു സച്ചിനു താല്‍പര്യമെങ്കിലും മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്. ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാന്‍ഡ്, പകരം പദവിയെന്ന നിലയിലാണ് പ്രവര്‍ത്തക സമിതിയില്‍ പൈലറ്റിനെ ഉള്‍പ്പെടുത്തിയത്.
ജി23 അംഗങ്ങളായ മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ്മ എന്നിവരും പ്രവര്‍ത്തക സമിതിയിലുണ്ട്. മനീഷ് തിവാരി സ്ഥിരം ക്ഷണിതാവാണ്. സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറിനെ സ്ഥിരം ക്ഷണിതാവാക്കി.

പ്രവര്‍ത്തക സമിതി അംഗങ്ങള്‍

മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, ഡോ.മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, എ.കെ.ആന്റണി, അംബിക സോണി, മീരാ കുമാര്‍, ദിഗ്വിജയ് സിങ്, പി.ചിദംബരം, താരിഖ് അന്‍വര്‍, ലാല്‍ തനവാല, മുകുള്‍ വാസ്നിക്, ആനന്ദ് ശര്‍മ്മ, അശോക് റാവു ചവാന്‍, അജയ് മാക്കന്‍, ചരണ്‍ജിത് സിങ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെല്‍ജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂര്‍, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ്വി, സല്‍മാന്‍ ഖുര്‍ഷിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, രണ്‍ദീപ് സിങ് സുര്‍ജേവാല, സച്ചിന്‍ പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോര്‍, ജി.എ.മിര്‍, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുന്‍ഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീര്‍ ഹുസൈന്‍, കമലേശ്വര്‍ പട്ടേല്‍, കെ.സി.വേണുഗോപാല്‍

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads