അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ ഓസ്ട്രേലിയ ഫൈനലിനിടെ സുരക്ഷാ വീഴ്ച. സ്റ്റേഡിയത്തിലെ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകന് വിരാട് കോലിയെ കെട്ടിപ്പിടിച്ചു മടങ്ങി. 'ഫ്രീ പലസ്തീന്' ടീ ഷര്‍ട്ടുമായാണ് ഇയാള്‍ ഗ്രൗണ്ടിലിറങ്ങിയത്. സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി ഗ്രൗണ്ടിന് പുറത്തെത്തിച്ചു. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.