Header ads

CLOSE

സംസ്ഥാനചലച്ചിത്ര പുരസ്‌കാരം;മമ്മൂട്ടി മികച്ച നടന്‍, നടി വിന്‍സി അലോഷ്യസ് മഹേഷ്‌നാരായണന്‍ സംവിധായകന്‍

സംസ്ഥാനചലച്ചിത്ര പുരസ്‌കാരം;മമ്മൂട്ടി മികച്ച നടന്‍, നടി വിന്‍സി അലോഷ്യസ് മഹേഷ്‌നാരായണന്‍ സംവിധായകന്‍

തിരുവനന്തപുരം: മമ്മൂട്ടിക്ക് വീണ്ടും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും ഇതേ ചിത്രത്തിനാണ്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.നടനും സംവിധായകനുമായ ഗൗതം ഘോഷ് അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.
മറ്റ് പുരസ്‌കാരങ്ങള്‍ നേടിയവര്‍
സ്വഭാവനടി: ദേവി വര്‍മ്മ (സൗദി വെള്ളക്ക)
സ്വഭാവനടന്‍: പി.പി. കുഞ്ഞിക്കൃഷ്ണന്‍ (എന്നാ താന്‍ കേസ് കൊട്)
സംവിധാനം (പ്രത്യേക ജൂറി): വിശ്വജിത്ത് എസ് രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും
രണ്ടാമത്തെ ചിത്രം: അടിത്തട്ട്
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍): രാജേഷ് കുമാര്‍, (തെക്കന്‍ തല്ലുകേസ്)
തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, (എന്നാ താന്‍ കേസ് കൊട്)
ക്യാമറ: മനേഷ് മാധവന്‍, ചന്ദ്രു സെല്‍വരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
കഥ: കമല്‍ കെ.എം (പട)
സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
കുട്ടികളുടെ ചിത്രം:പല്ലൊട്ടി 90സ് കിഡ്
ബാലതാരം പെണ്‍: തന്മയ (വഴക്ക്)
ബാലതാരം ആണ്‍:മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
നവാഗത സംവിധായകന്‍: ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം:എന്നാ താന്‍ കേസ് കൊട്
നൃത്തസംവിധാനം: ഷോബി പോള്‍രാജ് (തല്ലുമാല)
വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളക്ക)
മേക്കപ്പ്ആര്‍ട്ടിസ്റ്റ്: റോണക്‌സ് സേവ്യര്‍ (ഭീഷ്മപര്‍വം)
ശബ്ദരൂപകല്പന:അജയന്‍ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം:വിപിന്‍ നായര്‍ (എന്നാ താന്‍ കേസ് കൊട്)
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍ (എന്നാ താന്‍ കേസ് കൊട്)
ചിത്രസംയോജകന്‍: നിഷാദ് യൂസഫ് (തല്ലുമാല)
ഗായിക: മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)
ഗായകന്‍: കപില്‍ കബിലന്‍ (കനവേ, പല്ലൊട്ടി 90സ് കിഡ്)
സംഗീതസംവിധായകന്‍ (ബി.ജി.എം): ഡോണ്‍ വിന്‍സെന്റ് (എന്നാ താന്‍ കേസ് കൊട്)
സംഗീതസംവിധായകന്‍: എം. ജയചന്ദ്രന്‍ (മയില്‍പ്പീലി, ആയിഷാ)
ഗാനരചയിതാവ്: റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
സിങ്ക് സൗണ്ട്:വൈശാഖ് പി.വി-(അറിയിപ്പ്)
ഡബ്ബിങ് ആണ്‍: ഷോബി തിലകന്‍ (19-ാം നൂറ്റാണ്ട്)
ഡബ്ബിങ് പെണ്‍:പോളി വല്‍സന്‍ (സൗദി വെള്ളക്ക)
വിഷ്വല്‍ എഫക്ട്‌സ്:അനീഷ്, സുമേഷ് ഗോപാല്‍ (വഴക്ക്)
ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവദേശങ്ങള്‍- സി.എസ്. വെങ്കിടേശ്വരന്‍
ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads