Header ads

CLOSE

ആധാര്‍ പുതുക്കാന്‍ മൂന്ന് മാസം കൂടി സമയം; ഡിസംബര്‍ 14 വരെ സൗജന്യമായി പുതുക്കാം

ആധാര്‍ പുതുക്കാന്‍ മൂന്ന് മാസം കൂടി സമയം;   ഡിസംബര്‍ 14 വരെ സൗജന്യമായി പുതുക്കാം

ന്യൂഡല്‍ഹി: ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനുള്ള സമയം മൂന്ന് മാസം കൂടി നീട്ടി. ഈ മാസം 14 വരെയായിരുന്ന സമയം ഡിസംബര്‍ 14 വരെയാണ് നീട്ടിയത്. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി പുതുക്കുന്നതിന് 50 രൂപ ചാര്‍ജ് നല്‍കണം.
10 വര്‍ഷത്തിലൊരിക്കല്‍ ആധാറിന്റെ അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ പുതുക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും വിവരശേഖരത്തിന്റെ കൃത്യത വര്‍ദ്ധിപ്പിക്കാനായി രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ യുഐഡിഎഐ പ്രേരിപ്പിക്കുന്നുണ്ട്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads