Header ads

CLOSE

സാഹിത്യ നൊബേല്‍ നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെയ്ക്ക്

സാഹിത്യ നൊബേല്‍  നോര്‍വീജിയന്‍ എഴുത്തുകാരന്‍  യോന്‍ ഫോസെയ്ക്ക്

സ്റ്റോക്ക്‌ഹോം: സാഹിത്യ നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെയ്ക്ക്. നാടകം, നോവല്‍, കവിത, ലേഖനം, ബാലസാഹിത്യം, വിവര്‍ത്തനം തുടങ്ങിയ ശാഖകളിലായി എഴുപതിലേറെ രചനകള്‍ നടത്തിയിട്ടുള്ള ഫോസെ യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ സമകാല നാടകകൃത്തുക്കളില്‍ ഒരാളാണ്. തന്റെ എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാകുകയായിരുന്നു ഫോസെ എന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി.
1959 ല്‍ പടിഞ്ഞാറന്‍ നോര്‍വേയിലെ ഹോഗിസന്‍ എന്ന പട്ടണത്തിലാണ് യോന്‍ ഫോസെ ജനിച്ചത്. കുട്ടിക്കാലത്ത് ഉണ്ടായ ഒരു ഗുരുതമായ അപകടത്തിന്റെ അനുഭവം പില്‍ക്കാലത്ത് എഴുത്തില്‍ പ്രതിഫലിച്ചു. 1983 ലാണ് ആദ്യ നോവല്‍ 'റെഡ്, ബ്ലാക്ക്' പ്രസിദ്ധീകരിച്ചത്. 1989 ല്‍ പുറത്തിറങ്ങിയ ബോട്ട്ഹൗസ് എന്ന നോവല്‍ ഫോസെയെ പ്രശസ്തനാക്കി. ആദ്യ നാടകം 'സംവണ്‍ ഈസ് ഗോയിങ് ടു കം' 1992 ലാണ് എഴുതിയത്. പക്ഷേ ആദ്യം അവതരിപ്പിക്കപ്പെട്ടത് 'ആന്‍ഡ് വി വില്‍ നെവര്‍ ബി പാര്‍ട്ടഡ്' ആണ്; 1994 ല്‍. അതോടെ നാടകകൃത്ത് എന്ന നിലയില്‍ ഫോസെ ശ്രദ്ധേയനായി. കൃതികള്‍ നാല്‍പതിലേറെ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫിഡില്‍ വാദകന്‍ കൂടിയാണ് അദ്ദേഹം.

സ്വീഡിഷ് അക്കാദമി നോര്‍ഡിക് പ്രൈസ്, ഇബ്‌സന്‍ അവാര്‍ഡ്, യൂറോപ്യന്‍ പ്രൈസ് ഫോര്‍ ലിറ്ററേച്ചര്‍, നോര്‍ഡിക് കൗണ്‍സില്‍ ലിറ്ററേച്ചര്‍ പ്രൈസ് തുടങ്ങി ധാരാളം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads