Header ads

CLOSE

ട്രെയിന്‍ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

ട്രെയിന്‍ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊല്ലം: ട്രെയിന്‍ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരപരിക്ക്. വവ്വാക്കാവ് കുറുങ്ങപ്പള്ളി അംബിക ഭവനത്തില്‍ അമ്പുജാക്ഷിയ്ക്കാണ് പരിക്കേറ്റത്.  ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെ റെയില്‍വേ ക്രോസ് മറികടക്കുമ്പോഴായിരുന്നു അപകടം.
വവ്വാക്കാവിന് സമീപത്തെ  റെയില്‍വേ ക്രോസിലായിരുന്നു അകടം. അബുജാക്ഷിയും മറ്റ് തൊഴിലുറപ്പ് തൊഴിലാളികളും  ചേര്‍ന്നാണ് അടച്ചിട്ട റെയില്‍വേ ക്രോസ് മറികടക്കാന്‍ ശ്രമിച്ചത്. ട്രെയിന്‍ വരുന്നത് കണ്ടതോടെ മറ്റുള്ളവര്‍ ഓടി മാറി.അംബുജാക്ഷിയുടെ വലതുതോളിന്  ഗുരുതരപരിക്കുണ്ട്.
സ്ഥലത്തെത്തിയ പൊലീസ് ഉടനെ അംബുജാക്ഷിയെ  തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്  കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads