കൊല്ലം:സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ്പില്‍ ട്രഷറി വഴി പെന്ഷന് കൈപ്പറ്റുന്ന പത്രപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണമെന്ന് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാനത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പലരും ഗുരുതരമായ രോഗങ്ങള്‍ക്കടിപ്പെട്ട് ചികിത്സയില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ മുതിര്‍ന്ന പത്രപ്രര്ത്തകരെ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പത്രപ്രവര്‍ത്തക പെന്ഷന് 15000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്റെ പകുതി ആശ്രിത പെന്ഷന് നല്‍കുക, പകുതി പെന്‍ഷന്‍കാര്‍ക്ക് 58 വയസാകുന്ന മുറയ്ക്ക് ഫുള്‍ പെന്ഷന് നല്‍കുക, അവശ പത്രപ്രവര്‍ത്തക അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കുക, പെന്ഷന് കുടിശിക നല്‍കുക, പെന്ഷന് കമ്മിറ്റി ഉടനെ വിളിച്ച് കൂട്ടുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ചിന്നക്കടയില്‍ ഫോറം പ്രസിഡന്റ് എ.മാധവന്റ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.സുധീശന്‍, ഡോ. നടുവട്ടം സത്യശീലന്, എം.ബാലഗോപാലന്, ഹക്കീം നട്ടാശ്ശേരി, കെ.സുന്ദരേശന്, ജെ.അജിത് കുമാര്‍, പഴയിടം മുരളി, സി.കെ.ഹസ്സന് കോയ, അലക്സാണ്ടര്‍ സാം, വി. സുബ്രഹ്മണ്യന്, വര്‍ഗ്ഗീസ് കോയ്പ്പള്ളി പി.ഗോപി, ഒ. ഉസ്മാന്, ഹരിദാസന് പാലയില്‍, കെ. വിനോദ് ചന്ദ്രന്, വി.വി.പ്രഭാകരന്, പട്ടത്താനം ശ്രീകണ്ഠന്, എന്‍.വി. മുഹമ്മദാലി, എന്‍.ശ്രീകുമാര്‍, പി.ഒ തങ്കച്ചന്, തേക്കിന്‍കാട് ജോസഫ്, ക്രിസ് തോമസ്, തോമസ് ഗ്രിഗറി, പി. അജയകുമാര്‍, ആര്.എം. ദത്തന്, ഡി.വേണുഗോപാല്‍, ടി.ശശി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.