അഞ്ചല്‍: അഗസ്ത്യക്കോട് 464-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗം പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 23 ഞായറാഴ്ച രാവിലെ 10 മണിക്ക് ശാഖാങ്കണത്തില്‍ നടത്തും. പുനലൂര്‍ യൂണിയന്‍ പ്രസിഡന്റ് റ്റി കെ സുന്ദരേശന്‍ അദ്ധ്യക്ഷനാകും. യോഗത്തില്‍ ശാഖാംഗങ്ങളെല്ലാം പങ്കെടുക്കണമെന്ന് പുനലൂര്‍ യൂണിയന്‍ പ്രസിഡന്റ് റ്റി കെ സുന്ദരേശന്‍, സെക്രട്ടറി ആര്‍. ഹരിദാസ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എ ജെ. പ്രതീപ് എന്നിവര്‍ അറിയിച്ചു.