Header ads

CLOSE

ഡല്‍ഹിയില്‍ ശക്തമായ ഭൂകമ്പം: പ്രഭവകേന്ദ്രം നേപ്പാള്‍; ആളുകള്‍ പരിഭ്രാന്തരായി വീട് വിട്ടോടി

ഡല്‍ഹിയില്‍ ശക്തമായ ഭൂകമ്പം:  പ്രഭവകേന്ദ്രം നേപ്പാള്‍; ആളുകള്‍ പരിഭ്രാന്തരായി വീട് വിട്ടോടി

ഭുകമ്പത്തെത്തുടര്‍ന്ന് പുറത്തിറങ്ങി നില്‍ക്കുന്ന കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളില്‍ 2.25നുണ്ടായ ആദ്യത്തെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. 2.51നുണ്ടായ രണ്ടാമത്തെ ഭൂകമ്പം 6.2 തീവ്രത രേഖപ്പെടുത്തി. നേപ്പാളിന് പുറമേ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
ഡല്‍ഹിയില്‍ ഭൂകമ്പം 40 സെക്കന്‍ഡ് നീണ്ടുനിന്നു. വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. ഉത്തര്‍പ്രദേശിലെ ലക്‌നൗ, ഹാപുര്‍, അംറോഹ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 
ഭയന്ന ജനം കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹി പൊലീസിന്റെ ആസ്ഥാനമന്ദിരത്തില്‍ ഉണ്ടായിരുന്നവരടക്കം പേടിച്ച് പുറത്തിറങ്ങിയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടക്കമുള്ളവര്‍ നിര്‍മ്മാണ്‍ ഭവനില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads