ഓണം ബംപര്‍: ഒന്നാം സമ്മാനം കോയമ്പത്തൂരുകാരന്‍ നടരാജന് വില്ക്കാന് വാങ്ങിയ ടിക്കറ്റിന്
തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന് വില്‍ക്കാനായി വാങ്ങിയ 10 ടിക്കറ്റുകളില്‍ ഒന്നിന്.
ന്യൂഡല്‍ഹി:മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജൂലായ് മാസത്തില്‍ 1,59,431 യൂണിറ്റ് ആഭ്യന്തര വില്പന നടത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 1,55,605 യൂണിറ്റുകളുടെ വില്പനയാണ് നടത്തിയത്.
പാസഞ്ചര്‍ വാഹനങ്ങളുടെ(പിവി) മൊത്ത ആഭ്യന്തര വില്പനയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പിവിയുടെ വില്പന 1,42,850 യൂണിറ്റായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 1,52,126 യൂണിറ്റിലെത്തി. എന്നാല്‍ മറ്റ് ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്കുള്ള (ഒഇഎം) വില്‍പ്പന ഇടിവ് നേരിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അത് 9,939 യൂണിറ്റില്‍ നിന്ന് 4,746 യൂണിറ്റായി കുറഞ്ഞു. അതേസമയം കയറ്റുമതി 20,311 യൂണിറ്റില്‍ നിന്ന് 22,199 യൂണിറ്റായി വളര്‍ന്നു.
മിനി + കോംപാക്ട് സെഗ്മെന്റില്‍ മിനി ആള്‍ട്ടോ, എസ്-പ്രസ്സോ, ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകളുടെ വില്പന 76,692 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ മോഡലുകള്‍ 105,151 യൂണിറ്റുകള്‍ വിറ്റഴിച്ചു. ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് (എല്‍സിവി) വില്പനയും 2,816 യൂണിറ്റില്‍ നിന്ന് 2,559 യൂണിറ്റായി കുറഞ്ഞു.
എന്നാല്‍ ബ്രെസ്സ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്ടോ, ജിംനി, എസ്-ക്രോസ്, എക്‌സ്എല്‍6 എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം 23,272 യൂണിറ്റുകളുടെ വില്പന നടത്തിയെങ്കില്‍ ഈ വര്‍ഷം അത് 62,049 യൂണിറ്റായി ഉയര്‍ന്നു.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മൊത്തം വില്പന ഈ വര്‍ഷം ജൂലായില്‍ 181,630 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 175,916 യൂണിറ്റായിരുന്നു മൊത്തം വില്പന.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന് വില്‍ക്കാനായി വാങ്ങിയ 10 ടിക്കറ്റുകളില്‍ ഒന്നിന്.
ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡുകളെപ്പോലെ യുപിഐ വഴി വായ്പ ലഭ്യമാക്കുന്ന 'യുപിഐ നൗ, പേ ലേറ്റര്‍' സംവിധാനം ബാങ്കുകള്‍ ആരംഭിച്ചു.
അഞ്ചല്‍:സംസ്ഥാനസര്‍ക്കാരിന്റെ 'സംരംഭകവര്‍ഷം2.0' പദ്ധതിയുടെ ഭാഗമായി വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ പഞ്ചായത്ത് പരിധിയില്‍ വരുന്ന സംരംഭകര്‍ക്കായി
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter