Header ads

CLOSE

ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം എഴുതിത്തള്ളിയത് 2.09 ലക്ഷം കോടിയുടെ കിട്ടാക്കടം

ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം എഴുതിത്തള്ളിയത് 2.09 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: രാജ്യത്തെ ബാങ്കുകള്‍ 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. അഞ്ച് വര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 10.57 ലക്ഷം കോടി രൂപയാണ്.
ഇതോടെ മൊത്തം നിഷ്‌ക്രിയ ആസ്തി 10 വര്‍ഷത്തെ താഴ്ന്ന നിരക്കായ 3.9 ശതമാനമായി. കിട്ടാക്കടം വന്‍തോതില്‍ എഴുതിത്തള്ളിയതാണ് മൊത്തം നിഷ്‌ക്രിയ ആസ്തി കുറയാന്‍ സഹായിച്ചത്. റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ 15,31,453 കോടി രൂപ(187 ബില്യണ്‍ ഡോളര്‍) യാണ് എഴുതിത്തള്ളിയത്.
എന്നാലും ഇത്തരം വായ്പകള്‍ തിരിച്ചടയ്ക്കാത്ത വായ്പകളുടെ കണക്കില്‍ തുടരും. മൂന്ന് വര്‍ഷത്തിനിടെ എഴുതിത്തള്ളിയ വായ്പാ തുകയായ 5,86,891 കോടി രൂപയില്‍ 1,09,186 കോടി രൂപമാത്രമാണ് ബാങ്കുകള്‍ക്ക് തിരിച്ചു പിടിക്കാനായത്.
നിഷ്‌ക്രിയ ആസ്തികളുടെ തോത് തുറയ്ക്കുന്നതിനാണ് തിരിച്ചടവ് മുടങ്ങിയ വായ്പകളില്‍ ഒരുഭാഗം ബാങ്കുകള്‍ വര്‍ഷാവര്‍ഷം എഴുതിത്തള്ളുന്നത്. ഇത്തരത്തിലുള്ള ആസ്തികള്‍ വീണ്ടെടുക്കുന്നതില്‍ ബാങ്കുകള്‍ പിന്നോട്ടാണെന്നും കണക്കുകള്‍ കാണിക്കുന്നു. 2021 സാമ്പത്തിക വര്‍ഷം 30,104 കോടി രൂപയും 2022ല്‍ 33,354 കോടിയും 2023ല്‍ 45,548 കോടി രൂപയും മാത്രമാണ് തിരിച്ചെടുക്കാനായത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads