തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ പാണ്ഡ്യരാജ്, നടരാജന്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ഇവരില്‍ നടരാജന് എന്നയാളാണ് വാളയാറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കില്‍ ടിക്കറ്റ് കൈമാറുമെന്ന് നടരാജന്റെ സുഹൃത്ത് അറിയിച്ചു. ഈ മാസം 15നാണ് അന്നൂര്‍ സ്വദേശി നടരാജന് വാളയാറിലെ ബാവ ഏജന്‍സിയില്‍ നിന്ന് 10 ഓണം ബംപര്‍ ടിക്കറ്റുകള്‍ വാങ്ങിയത്.
ഭാഗ്യവാന്മാര്ക്ക് കിട്ടുന്നത് 12.88 കോടി മാത്രം
ഓണം ബംപര്‍ 25 കോടി അടിച്ചവര്‍ക്ക് കിട്ടുന്നത് 12.88 കോടി രൂപ മാത്രം . ഏജന്‍സി കമ്മീഷന് (10%) 2.5കോടി.ബാക്കി22.5കോടിയുടെസമ്മാനനികുതി(30%)6.75കോടി.ബംപര്അടിച്ചയാളുടെഅക്കൗണ്ടിലെത്തുന്നത് 15.75 കോടി.നികുതിത്തുകയ്ക്കുള്ള സര്‍ച്ചാര്‍ജ് (37%)2,49,75,000 രൂപ. നികുതിയും സര്‍ച്ചാര്‍ജും ചേര്‍ന്നുള്ള തുകയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ സെസ് (4%)36,99,000 രൂപ. അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി 2.85 കോടി രൂപ. എല്ലാ നികുതിയും കഴിഞ്ഞ് ബാക്കി തുക 12,88,26,000 രൂപ.