Header ads

CLOSE

നാടു കടന്ന 25 കോടി തിരുവോണം ബംപര്‍ ഒന്നാം സമ്മാനത്തിനായി ലോട്ടറി ഓഫീസില്‍ തിരിച്ചെത്തി

നാടു കടന്ന 25 കോടി  തിരുവോണം ബംപര്‍ ഒന്നാം സമ്മാനത്തിനായി ലോട്ടറി ഓഫീസില്‍ തിരിച്ചെത്തി

സമ്മാനംകിട്ടിയത് 4 തമിഴ്‌നാട്ടുകാര്‍ 
ചേര്‍ന്നെടുത്ത ടിക്കറ്റിന്‌
തിരുവനന്തപുരം:ഓണം ബംപര്‍ ഒന്നാം സമ്മാനമായ 25 കോടി അടിച്ച ഭാഗ്യവാന്മാര്‍ ടിക്കറ്റ് തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെത്തിച്ചു. ഭാഗ്യപരീക്ഷണത്തിന് ഒരുമിച്ചിറങ്ങിയ തമിഴ്‌നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജന്‍, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ഒന്നിച്ചെത്തിയാണ് ടിക്കറ്റ് ലോട്ടറി ഓഫീസില്‍ ഏല്‍പ്പിച്ചത്. ഇവരില്‍ നടരാജന്‍ എന്നയാളാണ് വാളയാറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. ഈ മാസം 15നാണ് അന്നൂര്‍ സ്വദേശി നടരാജന്‍ വാളയാറിലെ ബാവ ഏജന്‍സിയില്‍ നിന്ന് 10 ഓണം ബംപര്‍ ടിക്കറ്റുകള്‍ വാങ്ങിയത്.


 ഭാഗ്യവാന്മാര്‍ക്ക് കിട്ടുന്നത് 12.88 കോടി മാത്രം 

ഓണം ബംപര്‍ 25 കോടി അടിച്ചവര്‍ക്ക് കിട്ടുന്നത് 12.88 കോടി രൂപ മാത്രം . ഏജന്‍സി കമ്മീഷന്‍ (10%) 2.5കോടി.ബാക്കി22.5കോടിയുടെസമ്മാനനികുതി(30%)6.75കോടി.ബംപര്‍അടിച്ചയാളുടെഅക്കൗണ്ടിലെത്തുന്നത് 15.75 കോടി.നികുതിത്തുകയ്ക്കുള്ള സര്‍ച്ചാര്‍ജ് (37%)2,49,75,000 രൂപ. നികുതിയും സര്‍ച്ചാര്‍ജും ചേര്‍ന്നുള്ള തുകയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ സെസ് (4%)36,99,000 രൂപ. അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി 2.85 കോടി രൂപ. എല്ലാ നികുതിയും കഴിഞ്ഞ് ബാക്കി തുക 12,88,26,000 രൂപ.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads