ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
'ദൈവപ്രീതിക്ക് പടക്കം പൊട്ടിക്കണമെന്ന്
ഒരു വിശുദ്ധഗ്രന്ഥത്തിലും കല്‍പ്പനയില്ല'
കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് ഹൈക്കോടതി നിരോധിച്ചു. വെടിക്കെട്ട് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും പിടിച്ചെടുക്കാന്‍ ജസ്റ്റീസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. പൊലീസ് കമ്മീഷണര്‍മാരുടെ സഹായത്തോടെ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആരാധനാലായങ്ങളില്‍ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ കളക്ടര്‍ നല്കുന്ന ലൈസന്‍സ് വേണമെന്നും കേരളത്തിലെ ചുരുക്കം ചില ആരാധനാലയങ്ങളുടെ പക്കലെ അത്തരത്തിലൊരു ലൈസന്‍സ് ഉള്ളൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കരിമരുന്ന് പ്രയോഗം വായു മലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാക്കുക മാത്രമല്ല സമാധാനം അലോസരപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ദ്ധരാത്രി വൈകിയും വെടിക്കെട്ടിന്റെ ശബ്ദം കേള്‍ക്കാറുണ്ടെന്ന് കോടതിയും അഭിപ്രായപ്പെട്ടു. ഉത്തരവ് മറികടന്ന് വെടിക്കെട്ട് നടത്തിയാല്‍ തക്ക നടപടിയെടുക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി അറിയിച്ചു. കേസ് തുടര്‍പരിഗണനയ്ക്കായി നവംബര്‍ 24 ലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter