Header ads

CLOSE

ഷോര്‍ട്ട്ഫിലിം അവാര്‍ഡ്ദാനവും സ്വാതന്ത്ര്യദിനാഘോഷവും

ഷോര്‍ട്ട്ഫിലിം അവാര്‍ഡ്ദാനവും  സ്വാതന്ത്ര്യദിനാഘോഷവും

കൊച്ചി: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍(HRPM)രാജ്യവ്യാപകമായി നടത്തുന്ന മയക്കുമരുന്ന്‌വിരുദ്ധകാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനവും സ്വാതന്ത്ര്യദിനാഘോഷവും  ഓഗസ്റ്റ് 15ന് വൈകിട്ട് 3 മണി മുതല്‍ കടവന്ത്ര ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടത്തും. ചലച്ചിത്രസംവിധായകന്‍ എസ്എല്‍പുരം ജയസൂര്യ, നോവലിസ്റ്റും തിരക്കഥാകൃത്തുമായ വെണ്ണലമോഹന്‍ എന്നിവരടങ്ങിയ ജൂറി കണ്ടെത്തിയ ഷോര്‍ട്ട്ഫിലിം വിജയികളെ ചടങ്ങില്‍ പ്രഖ്യാപിച്ച് കാഷ് അവാര്‍ഡും മൊമന്റോയും സമ്മാനിക്കും. ഒപ്പം ജഡ്ജിംഗ് പാനലിന്റെ പ്രത്യേക പരാമര്‍ശത്തിനര്‍ഹമായ 7ഷോര്‍ട്ട്ഫിലിം സംവിധായകരെയും സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും ആദരിക്കും. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ നാഷണല്‍പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവാര്‍ഡ്ദാനസമ്മേളനം പ്രശസ്ത ചെറുകഥാകൃത്തും ചലച്ചിത്രനടനും സംവിധായകനും കേരളസംസ്ഥാനസാംസ്‌കാരികപ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ ഉദ്ഘാടനം ചെയ്യും.കേരളഹൈക്കോടതി മുന്‍ ജസ്റ്റീസും ശബരിമല ഉന്നതാധികാരസമിതിയുടെയും തെരവുനായപ്രശ്‌നപരിഹാര കമ്മീഷന്റെയും ചെയര്‍മാനുമായ ജസ്റ്റീസ് എസ്.സിരിജഗന്‍  മുഖ്യാതിഥിയായി പങ്കെടുത്ത് അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. അഡ്വ.ഗീതാ എസ്.സരസ് സ്വാതന്ത്ര്യദിനസന്ദേശം നല്‍കും. എം.വി. ഗോപിനാഥന്‍ നായര്‍, രാജ്‌മോഹന്‍ മാമ്പ്ര, ജമാലുദീന്‍.പി.വി,അഡ്വ.പി.സുജിത്കുമാര്‍, സി.പി.സലീം തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ആലുവ അദ്വൈതം വിമന്‍സ്  ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് അവതരിപ്പിക്കുന്ന ലഘുനാടകം. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads