കണ്ണൂര്‍:അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം തടയുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍കര്‍ശനനടപടികള്‍ സ്വീകരിച്ചതായി കണ്ണൂര്‍ എസിപി അറിയിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍(HRPM) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കണ്ണൂര്‍ സബ്ഡിവിഷന്‍ പരിധിയില്‍ ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി റെയ്ഡുകള്‍ നടത്തി നിയമനടപടികള്‍ സ്വീകരിക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എസിപി പറഞ്ഞു.