Header ads

CLOSE

പന്ന്യനും സുനില്‍കുമാറും അരുണ്‍കുമാറും ആനിരാജയും സിപിഐ സ്ഥാനാര്‍ത്ഥികളാകും

പന്ന്യനും സുനില്‍കുമാറും  അരുണ്‍കുമാറും ആനിരാജയും സിപിഐ സ്ഥാനാര്‍ത്ഥികളാകും

തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഐ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. നാളെ ചേരുന്ന സിപിഐ എക്‌സിക്യൂട്ടീവില്‍ അന്തിമതീരുമാനമുണ്ടായോക്കും. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കാനാണ് ധാരണ. മത്സരിക്കാനില്ലെന്ന നിലപാടിലാണ് പന്ന്യന്‍. മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചതോടെ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന വിശ്വാസത്തിലാണ് നേതാക്കള്‍. തൃശൂരില്‍ മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറും 
മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാറുമാകും മത്സരിക്കുക. വയനാട്ടില്‍ ആനി രാജയുടെ പേരിനാണ് മുന്‍തൂക്കം. അന്തിമതീരുമാനം നാളെയുണ്ടായേക്കും.
2009 ല്‍ കൈവിട്ടുപോയ തിരുവനന്തപുരം മണ്ഡലം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. 
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads