മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതില്‍ കബീര്‍ മുഹമ്മദ് (46) ബഹ്‌റൈനില്‍ അന്തരിച്ചു. ഹമദ് ടൗണില്‍ റസ്റ്ററന്റ് നടത്തുകയായിരുന്നു. ഐവൈസിസി ഹമദ് ടൗണ്‍ ഏരിയ വൈസ് പ്രസിഡന്റ് ആയിരുന്നു. ബഹ്റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: മുബീന. മക്കള്‍: അഫ്നാന്‍, അദ്നാന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐവൈസിസി ഭാരവാഹികള്‍ അറിയിച്ചു