തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ 2024 മാര്‍ച്ച് 4 മുതല്‍ 25 വരെയും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെയാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ. എസ്എസ്എല്‍സി ഐടി മോഡല്‍ പരീക്ഷ ജനുവരി 17 മുതല്‍ 29 വരെയും ഐടി മെയിന്‍ പരീക്ഷ ഫെബ്രുവരി 1 മുതല്‍ 14 വരെയും നടത്തും. പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 22ന് ആരംഭിക്കും. പ്ലസ്വണ്‍, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 21 വരെയാണ്. അടുത്ത തിങ്കളാഴ്ച തുടങ്ങാനിരുന്ന ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നിപ്പ വൈറസ് ബാധ കാരണം ഒക്ടോബര്‍ 9,10,11,12,13 തീയതികളിലേക്ക് മാറ്റി. ഡിഎല്‍എഡ് പരീക്ഷകളും ഒക്ടോബര്‍ 9 മുതല്‍ 21 വരെയാക്കി പുനക്രമീകരിച്ചു.