ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷികപൊതുയോഗം
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
വോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്ന പ്രിസൈഡിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ എടുത്ത് പിന്നിലേയ്ക്ക് മാറ്റുന്നു
ന്യൂഡല്‍ഹി: ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ അട്ടിമറി സുപ്രീം കോടതി പൊളിച്ചു. ബി.ജെ.പി. സ്ഥാനാര്‍ത്ഥി മനോജ് ഷൊങ്കര്‍ വിജയിച്ചെന്ന വരണാധികാരിയുടെ പ്രഖ്യാപനം സുപ്രീം കോടതി റദ്ദാക്കി. ബി.ജെ.പി. സ്ഥാനാര്‍ത്ഥി ജയിച്ചതായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പില്‍ വരണാധികാരി അസാധുവാക്കി മാറ്റിവച്ച എട്ട് വോട്ട് സാധുവായി കണ്ടെത്തിയ സുപ്രീംകോടതി അത് എണ്ണാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എഎപി അംഗം കുല്‍ദീപ് കുമാര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 16-നെതിരെ 20 വോട്ടിനാണ് ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിന്റെ ജയം.
ബി.ജെ.പി. സ്ഥാനാര്‍ത്ഥി മനോജ് ഷൊങ്കര്‍ വിജയിച്ചെന്ന പ്രഖ്യാപനം റദ്ദാക്കിയ സുപ്രീം കോടതി വിവാദ തിരഞ്ഞെടുപ്പില്‍ വരണാധികാരി ആയിരുന്ന അനില്‍ മസീഹിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. വീണ്ടും വോട്ടെടുപ്പ് നടത്താമെന്ന ചണ്ഡീഗഢ് ഭരണകൂടത്തിന്റെ നിര്‍ദേശം തള്ളിയ സുപ്രീം കോടതി, വരണാധികാരി അനില്‍ മസീഹ് അസാധുവാക്കിയ എട്ട് വോട്ടുകളും എണ്ണുകയായിരുന്നു.
മേയര്‍ തിരഞ്ഞെടുപ്പില്‍ എട്ട് വോട്ട് അസാധുവാണെന്ന് വരണാധികാരി അനില്‍ മസീഹ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്ക് 16 വോട്ടും കോണ്‍ഗ്രസ്-എ.എ.പി. സ്ഥാനാര്‍ത്ഥിക്ക് 12 വോട്ടും ആയി. എന്നാല്‍ അസാധുവാക്കിയ ഈ എട്ട് വോട്ടും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് പരിശോധിച്ചു. തുടര്‍ന്ന് എട്ട് വോട്ടും സാധുവാണെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി സാധുവാണെന്ന് വിധിച്ച 8 വോട്ടും എഎപി- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. ഇതോടെയാണ് കുല്‍ദീപ് കുമാര്‍ വിജയി എന്ന് സുപ്രീംകോടതി വിധിച്ചത.്
തിരഞ്ഞെടുപ്പ് നടന്ന ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് വരണാധികാരിയായിരുന്ന അനില്‍ മസീഹിന് സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നടപടി എടുക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കോടതി മസീഹിനോട് നിര്‍ദേശിച്ചു.
കോണ്‍ഗ്രസ്-ആംആദ്മി പാര്‍ട്ടി സഖ്യത്തിന്റെ എട്ടുവോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ, തിരഞ്ഞെടുപ്പിലെ തിരിമറി ചോദ്യംചെയ്ത് മേയര്‍സ്ഥാനത്തേക്ക് മത്സരിച്ച കുല്‍ദീപ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീകോടതി വിധി.
മേയര്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വലിയ സംഭവവികാസങ്ങളാണ് ചണ്ഡീഗഢില്‍ നടന്നത്. ജയിച്ചെന്ന് പ്രഖ്യാപിക്കപ്പെട്ട ബി.ജെ.പിയുടെ മേയര്‍ മനോജ് സോങ്കര്‍ രാജിവച്ചിരുന്നു. പിന്നാലെ, ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഈ ധൈര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താമെന്ന് ചണ്ഡീഗഢ് ഭരണകൂടം നിര്‍ദേശിച്ചത്. എന്നാല്‍, കുതിരക്കച്ചവടസാധ്യത മനസ്സില്‍ക്കണ്ട സുപ്രീംകോടതി അതിന് തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal