ചെന്നൈ: ഊട്ടി കൂനൂരില്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. ഇന്ന് രാത്രിയോടെ 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ബസില്‍ 54 പേരുണ്ടായിരുന്നു. 30ലധികം പേരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയില്‍നിന്ന് തിരിച്ചുവരികയായിരുന്ന ബസില്‍ തെങ്കാശി സ്വദേശികളാണുണ്ടായിരുന്നത്. മേട്ടുപ്പാളയം കൂനൂര്‍ റോഡില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.