ഡോ.മെഹറുന്നീസയും മകന്‍ ബെന്യാമിനും
കായംകുളം: മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ഡോക്ടറായ മാതാവിനെ കായംകുളത്തെ വീട്ടില്‍ മരിച്ച നിലില്‍ കണ്ടെത്തി. കായംകുളം ഫയര്‍ സ്റ്റേഷന് സമീപം സിത്താരയില്‍ അഡ്വ. ഷഫീക് റഹ്‌മാന്‍ ഭാര്യ ഡോ.മെഹറുന്നീസ ദമ്പതികളുടെ മകന്‍ ബെന്യാമിന്‍ കാനഡയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. പിന്നാലെയാണ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇ എന്‍ ടി ഡോക്ടറായ മെഹറുന്നിസയെ (48) കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കായംകുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.