ചേര്‍ത്തല: കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എംഎ രണ്ടാം വര്‍ഷ കഥകളി വിദ്യാര്‍ത്ഥി കാഞ്ഞിരമറ്റം ചെത്തിക്കോട് കൊല്ലംനിരപ്പേല്‍ രഘുനാഥ് മഹിപാല്‍ (24) ആണ് മരിച്ചത്. രാത്രി ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീധന്വന്തരി ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.