പുനലൂര്‍: നഗരസഭാ മുന്‍ കൗണ്‍സിലര്‍ ശാസ്താംകോണം വേദനിലയത്തില്‍ ഉദയന്റെ ഭാര്യ സിന്ധു ഉദയന്‍(42) കല്ലടയാറ്റില്‍ ചാടി മരിച്ചു. ഇന്നലെ സന്ധ്യയ്ക്ക് കല്ലടയാറ്റിലെ ശാസ്താംകോണം വള്ളക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി തൂക്കുപാലത്തിന് സമാന്തരമായുള്ള വലിയ പാലത്തില്‍നിന്ന് കല്ലടയാറ്റിലേയ്ക്ക് യുവതി ചാടിയെന്ന വിവരത്തെത്തുടര്‍ന്നു തിരച്ചില്‍ നടത്തിയിരുന്നു. ഭരണിക്കാവ് വാര്‍ഡ് കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നു. മക്കള്‍: നിരഞ്ജന്‍, ആരിഷ്.