അഞ്ചല്‍:അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെഫോണ്‍ പദ്ധതിയുടെ പുനലൂര്‍ മണ്ഡലതല ഉദ്ഘാടനം ഇന്ന് തിങ്കള്‍(ജൂണ്‍ 5) വൈകിട്ട് 3ന് അഞ്ചല്‍ ഈസ്റ്റ് ഗവ.എച്ച്.എസ്.എസില്‍ പി.എസ്.സുപാല്‍ എം.എല്‍.എ നിര്‍വ്വഹിക്കും. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സജീവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ബി. സുജാത,സുജാസുരേന്ദ്രന്‍, റ്റി. അജയന്‍, പ്രൊഫ. കെ.ഷാജി, ഡി. വിശ്വസേനന്‍, ലിജുജമാല്‍, ഉമേഷ്ബാബു, ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് നിര്‍വ്വഹിക്കുന്നത്.