പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ സഹപാഠികളുടെ മുന്നില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ്.22 നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഹോസ്റ്റലിലെ ചില കുട്ടികള്‍ക്ക് ത്വക്‌രോഗമുള്ളതിനാല്‍ പരസ്പരം വസ്ത്രം മാറി ധരിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നത്രെ. 22 ന് ഇത് ലംഘിച്ചതായി കണ്ട കുട്ടികളോട് വസ്ത്രം അഴിച്ചുമാറ്റി സ്വന്തം വസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വസ്ത്രം അഴിപ്പിച്ചത് മാനഹാനിക്കും മനോവേദനക്കും ഇടയാക്കിയതായി കുട്ടികള്‍ പറഞ്ഞു. പരാതിയില്‍ വാര്‍ഡന്‍,ആയ,കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെയാണ് ഷോളയൂര്‍ പൊലീസ് കേസെടുത്തത്.