ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും സ്‌കോളര്‍ഷിപ്പ് വിതരണവും 15 ഞായറാഴ്ച രാവിലെ 10 മുതല്‍ സത്രം ജംഗ്ഷനിലെ പി.വിജയന്‍ മെമ്മോറിയല്‍ ഹാളില്‍ നടത്തും. ശാഖാപ്രസിഡന്റ് സ്റ്റാര്‍സി രത്‌നാകരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം യൂണിയന്‍ പ്രസിഡന്റ് റ്റി. കെ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യും. റിപ്പോര്‍ട്ടും വരവ്ചിലവ്കണക്കും ശാഖാസെക്രട്ടറി അജിഷ്. എസ് അവതരിപ്പിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരന്‍ മുഖ്യപ്രഭാഷണവും യൂണിയന്‍ സെക്രട്ടറി ആര്‍ ഹരിദാസ് അവാര്‍ഡ് വിതരണവും കൗണ്‍സിലര്‍ സദാനന്ദന്‍ ചികിത്സാധനസഹായവിതരണവും നടത്തും. തുടര്‍ന്ന് ഭരണസമിതി തിരഞ്ഞെടുപ്പ്. ഓമന പുഷ്പാംഗദന്‍, അജിത അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.