അഞ്ചല്‍: പുനലൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് വാങ്ങിയ 1200 വിദ്യാര്‍ത്ഥികള്‍ക്ക് പുനലൂര്‍ എം എല്‍ എ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. മണ്ഡലത്തിലെ സ്‌കൂളുകളില്‍ എം എല്‍ എ എഡ്യൂകെയര്‍ പദ്ധതിപ്രകാരം നടത്തിയ ടാലന്റ്ഹണ്ട് വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അല്‍ അമാന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അംബികാ കുമാരി, സിപിഐ ജില്ലാ എക്സ്‌ക്യൂട്ടീവ് അംഗം എം സലീം, അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാല്‍, ജി അജിത്ത്, ആര്യ ലാല്‍,തുഷാര,സോമന്‍,ആനിബാബു,നൗഷാദ്, ചിന്നുവിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.