Header ads

CLOSE

വെള്ളാപ്പള്ളിക്ക് തിരിച്ചടി: എസ്എന്‍ഡിപിയോഗം ഡല്‍ഹി യൂണിയനില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം വേണ്ടെന്ന് കോടതി

വെള്ളാപ്പള്ളിക്ക് തിരിച്ചടി:  എസ്എന്‍ഡിപിയോഗം  ഡല്‍ഹി യൂണിയനില്‍  അഡ്മിനിസ്ട്രേറ്റര്‍ ഭരണം വേണ്ടെന്ന് കോടതി

ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കത്തിന് തിരിച്ചടി. ഡല്‍ഹി യൂണിയനില്‍  വെള്ളാപ്പള്ളി നിയമിച്ച ടി പി മണിയപ്പന്‍ അഡ്മിനിസ്ട്രേറ്ററായി ചുമതല ഏല്‍ക്കുന്നത് രോഹിണിയിലെ ജില്ലാ കോടതി സ്റ്റേ ചെയ്തു. കേസ് ഇനി പരിഗണിക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും ജില്ലാ കോടതി ഉത്തരവിട്ടു.
ഡല്‍ഹി യൂണിയന്‍ പിരിച്ച് വിട്ടതിനെതിരെ വെള്ളാപ്പള്ളി ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ ഡല്‍ഹി യൂണിയന്‍ സെക്രട്ടറി എസ്. സതീശന്‍ നല്‍കിയ ഹര്‍ജിയിലാണ് രോഹിണിയിലെ ജില്ലാ കോടതി നടപടി. എസ്എന്‍ഡിപി യോഗത്തില്‍ ഭൂരിപക്ഷം ഇല്ലാത്ത വെള്ളാപ്പള്ളി യൂണിയനുകള്‍ വ്യാപകമായി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
വെള്ളാപ്പള്ളി നടേശന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.കെ അനില്‍ കുമാര്‍, ഡല്‍ഹി യൂണിയന്‍ മുന്‍ പ്രസിഡന്റും അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച ടി.പി. മണിയപ്പന്‍, ടി.പി മന്മഥന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.
എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പില്‍ എല്ലാ അംഗങ്ങള്‍ക്കും വോട്ടുചെയ്യാന്‍ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ലെന്ന് ഡല്‍ഹി കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചു. കേരളത്തില്‍ ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ യൂണിയനുകള്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുകയാണ്. കേരളത്തില്‍ ഇങ്ങനെ 70-ഓളം അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഏകപക്ഷീയവും നിയവിരുദ്ധവുമായി ഡല്‍ഹി യൂണിയന്‍ പിരിച്ചുവിട്ടതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഡല്‍ഹി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് വാദിച്ചു. ഈ വാദങ്ങള്‍ ശരി വച്ചാണ് കോടതി നടപടി.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads