ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നബിദിനാഘോഷത്തിനിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 52 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലെ മസ്ജിദിന് സമീപമാണ് സ്‌ഫോടമുണ്ടായത്. മതപരമായ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആളുകള്‍ക്ക് നേരെയുള്ള ആക്രമണം ഹീനമായ കൃത്യമാണെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തില്‍ തീവ്രവാദ ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പാകിസ്ഥാന്‍ അറിയിച്ചു. ഈ മാസം ആദ്യം ഇതേ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചിരുന്നു.