Header ads

CLOSE

യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍: രാഹുല്‍ മാങ്കൂട്ടത്തിലും(എ) അബിന്‍ വര്‍ക്കി(ഐ)യും സ്ഥാനാര്‍ത്ഥികള്‍

യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍: രാഹുല്‍ മാങ്കൂട്ടത്തിലും(എ)   അബിന്‍ വര്‍ക്കി(ഐ)യും സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയും മത്സരിക്കും. എ. ഗ്രൂപ്പ് യോഗമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഐ ഗ്രൂപ്പ് നേരത്തെ തന്നെ അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍  തീരുമാനിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിയായി ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ട്.
കെ.എം. അഭിജിത്ത്, ജെ.എസ്. അഖില്‍ എന്നിവരുടെ പേര് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക്  എ ഗ്രൂപ്പ് പരിഗണിച്ചെങ്കിലും തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി എ ഗ്രൂപ്പ് യോഗത്തില്‍ വലിയ തര്‍ക്കങ്ങളുണ്ടായതായാണ് വിവരം.
ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി അബ്ദുള്‍ റഷീദ് അടക്കമുള്ള പേരുകള്‍ പരിഗണിച്ചെങ്കിലും അബിന്‍ വര്‍ക്കിയിലേയ്ക്ക് ഐ ഗ്രൂപ്പ് എത്തുകയായിരുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads