പുനലൂര്‍: ഫയര്‍ &റസ്‌ക്യൂ സ്റ്റേഷന് അനുവദിച്ച വാട്ടര്‍ ടെണ്ടറിന്റെ ഫ്‌ളാഗ്ഓഫ് പി.എസ് സുപാല്‍ എം എല്‍ എ നിര്‍വ്വഹിച്ചു. തെന്മല കേന്ദ്രമാക്കി പുതിയ ഒരു ഫയര്‍ ഫോഴ്‌സ് യൂണിറ്റ് അനുവദിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് എം എല്‍ എ പറഞ്ഞു. പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജാത, വൈസ് ചെയര്‍മാന്‍ ഡി ദിനേശന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.