Header ads

CLOSE

ജിമെയിലില്‍ നിന്ന് ഇനി 50 മെയിലുകള്‍ ഒരുമിച്ച് നീക്കം ചെയ്യാം

ജിമെയിലില്‍ നിന്ന് ഇനി 50 മെയിലുകള്‍ ഒരുമിച്ച്  നീക്കം ചെയ്യാം

മുംബൈ: ജിമെയില്‍ ഇന്‍ബോക്സില്‍ നിന്ന് ഇനി ഒറ്റ ക്ലിക്കില്‍ 50 അനാവശ്യ മെയിലുകള്‍ നീക്കം  ചെയ്യാനാകും. ജിമെയില്‍ ആന്‍ഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് ഗൂഗിള്‍ ഈ പുതിയ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്. സാംസങ് ഗാലക്സി, പിക്സല്‍ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് 13, 14 വേര്‍ഷനുകളിലുള്ളവര്‍ക്കും ഇത് ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫോണുകളില്‍ ഇത് ലഭിക്കും.
ജിമെയില്‍ ആപ്പില്‍ Select all എന്ന ലേബലിലാണ് ഈ ഫീച്ചര്‍ ഉണ്ടാവുക. എങ്കിലും ആദ്യ 50 ഇമെയിലുകളാണ് ഇതില്‍ സെലക്ട് ചെയ്യാനാകുക. ഇതില്‍ നീക്കം ചെയ്യേണ്ടാത്ത ഇമെയിലുകള്‍ അണ്‍ചെക്ക് ചെയ്ത് ഒഴിവാക്കാനും സാധിക്കും. ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ നേരത്തെ തന്നെ 50 മെയിലുകള്‍ ഒരേസമയം നീക്കം ചെയ്യാന്‍ സൗകര്യമുണ്ട്.
15 ജിബി മാത്രം മെമ്മറി ഉള്ള ജിമെയിലിന്റെ സൗജന്യ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ ഫീച്ചര്‍. ഇമെയിലുകള്‍ക്കൊപ്പം വരുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം മെമ്മറി കൈയടക്കുന്നവയാണ്. ഇമെയിലുകള്‍ നീക്കം ചെയ്യുന്നതോടെ വലിയൊരളവില്‍ ഗൂഗിള്‍ മെമ്മറി കാലിയാക്കാന്‍ സാധിക്കും.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads