പാലക്കാട്:ഗോത്ര ജനതയുടെ ജീവിതവും സാംസ്‌കാരികത്തനിമയും കാര്‍ഷിക പൈതൃകവും ഗോത്ര സംഗീതവും അട്ടപ്പാടിയുടെ പ്രകൃതി രമണീയതയും സമന്വയിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ എഴുതി, ആടിപ്പാടി അഭിനയിച്ച 'ഗലസി' വീഡിയോ ആല്‍ബം പ്രദര്‍ശനസജ്ജമായി. പട്ടിമാളം എ പി ജെ അബ്ദുള്‍ കലാം റസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പ്രാചീന ഗോത്ര ഊരായ 'ഗലസി'യുടെ പേരില്‍ ആവിഷ്‌കരിച്ച സംഗീത ആല്‍ബത്തിന്റെ സ്രഷ്ടാക്കള്‍. ആല്‍ബത്തിന്റെ പ്രകാശനം പാലക്കാട് ജില്ലാ കളക്ടര്‍
ഡോ. എസ്.ചിത്ര ഇന്ന് (ചൊവ്വ) ഫേസ്
ബുക്ക് പേജില്‍ നിര്‍വ്വഹിക്കും. പകല്‍ 2 മണിക്ക് ജില്ലാകളക്ടറുടെ ചേമ്പറില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ എ പിജെ അബ്ദുള്‍ കലാം ട്രൈബല്‍ സ്കൂള്‍ മാനേജര്‍ ഉമാ പ്രേമന്‍, പ്രിന്‍സിപ്പല്‍ പി.ജി. ജയിംസ്, ട്രോമാകെയര്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് ഉണ്ണി വരദം, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ അമിതാബായ്, അദ്ധ്യാപികമാരായ ഇന്ദു, ശിഖിന എന്നിവരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും.